കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് സിബിഐക്ക് കൈമാറണമെന്ന് ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതാണ് ഡിവിഷന് ബഞ്ച് മാറ്റി വെച്ചത്. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയാണ് നടന് ദിലീപ്.
അതേസമയം, നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. വിചാരണയില്‍ താന്‍ ഉറപ്പായും കുറ്റവിമുക്തനാകുമെന്നും സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടി നേരിടേണ്ടി വരില്ലെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു.
Discussion about this post