തിരുവനന്തപുരം: ‘വീടിനു പിന്ഭാഗത്തിറങ്ങിയപ്പോള് പ്ലാസ്റ്റിക് കത്തുന്ന ഗന്ധം, പതിവില്ലാത്ത പുക, മാലിന്യം കത്തിക്കാറുണ്ടെങ്കിലും ഇങ്ങനെ ഉണ്ടാകാറില്ലല്ലോ…? ഇത് തലസ്ഥാനത്തെ നടുക്കിയ തീപിടുത്തത്തിനു മുന്‍പ് അംബികാമ്മാളുടെ വേവലാതിയും ആശങ്കയുമായിരുന്നു. ഈ വാക്കുകള്‍ക്ക് വേണ്ടത്ര ഗൗരവം കൊടുത്തിരുന്നെങ്കില്‍ ആ തീപിടുത്തം ഒഴിവാകുമായിരുന്നുവെന്നാണ് വിവരം.
ചെല്ലം അമ്പ്രല്ല മാര്‍ട്ടിലെ തുന്നല്‍ ജോലികള്‍ ചെയ്യുന്ന ഇവര്‍ ഗോഡൗണിനു പിന്നിലെ വീട്ടിലാണു താമസിക്കുന്നത്. രാവിലെ 7.30നു പതിവില്ലാത്ത പുക കണ്ടതും അവര്‍ സമീപത്തെ ചായക്കട ഉടമയോടു വിവരം പറഞ്ഞു. പലഹാരങ്ങള്‍ തയാറാക്കുന്ന തിരക്കായതിനാല്‍ അദ്ദേഹം അത് ചെവികൊണ്ടില്ല. മിക്ക കടകളിലും പിന്‍ഭാഗത്തു മാലിന്യം കത്തിക്കാറുണ്ട്. അതുപറഞ്ഞ് അദ്ദേഹം അംബികാമ്മാളിനെ സമാധാനിപ്പിച്ച് മടക്കി അയക്കുകയായിരുന്നു.
കടക്കാരന്റെ വാക്കുകള്‍ വിശ്വസിച്ച് അംബികാമ്മാള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴും പുകയ്ക്ക് കുറവില്ല, കൂടി വരികയാണ് ചെയ്യുന്നത്. ശേഷം അവര്‍ ഭര്‍ത്താവ് ആര് തങ്കപ്പനോട് കാര്യം പറഞ്ഞു. ഉടനെ അയാള്‍ പുറത്തിറങ്ങി നോക്കി. ചെല്ലം അമ്പ്രല്ല മാര്‍ട്ട്, സുപ്രീം ലതേഴ്സ് എന്നിവയുടെ സുരക്ഷാജീവനക്കാരെ തേടിപ്പോയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. ചെല്ലം അമ്പ്രല്ലയ്ക്കു സമീപത്ത് ലോട്ടറി കച്ചവടം നടത്തുന്നയാളിനോടു വിവരം പറഞ്ഞു.
അയാളും തന്റെ ജോലിയില്‍ ഏര്‍പ്പെട്ടു. ശേഷം തങ്കപ്പന്‍പിള്ള വീട്ടില്‍ മടങ്ങിയെത്തി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീടിനു പിന്ഭാഗത്തിറങ്ങിയ അംബികാമ്മാള്‍ തീപടരുന്നതു കണ്ടു. ഭയന്നുവിറച്ച അവര്‍ വീണ്ടും വെളിയിലിറങ്ങി ആളുകളോടു വിവരം പറഞ്ഞപ്പോഴാണ് കാര്യം സത്യമായിരുന്നു എന്ന് മനസിലായത്. ശേഷം അഗ്നിശനമസേനയെ വിളിച്ചു വരുത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെയോടെയായിരുന്നു സംസ്ഥാനത്തെ നടുക്കിയ തീപിടുത്തം ഉണ്ടായത്.
Discussion about this post