വിവിപാറ്റ് വിധി അന്തിമമെന്ന് ടിക്കാറാം മീണ; വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായി ടിക്കാറാം മീണ അറിയിച്ചു. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും മീണ പറഞ്ഞു.

തിരുവനന്തപുരം: വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായി ടിക്കാറാം മീണ അറിയിച്ചു. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും മീണ പറഞ്ഞു.

വോട്ടെണ്ണലിനിടെ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യം ഇല്ല. വിവിപാറ്റ് വിധി സ്ഥാനാര്‍ത്ഥികള്‍ കണക്കിലെടുത്തെ തീരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. അതേസമയം, പോളിങ് ദിവസം 7 വോട്ടിങ് മെഷീനുകളിലെ മോക് പോളിങ് ഡാറ്റ നീക്കാത്തത് വലിയ വിവാദം ആയിരുന്നു. ഇത് അവസാനം എണ്ണാനാണ് തീരുമാനം.

വിവിപാറ്റുകള്‍ വരെ എണ്ണിത്തീര്‍ത്ത് വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്ന് പ്രതീക്ഷയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തിടുക്കം വേണ്ടെന്നും കൃത്യതക്ക് പ്രാധാന്യം നല്‍കണമെന്നും റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Exit mobile version