തിരുവനന്തപുരം: കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് അദേഹം ആരോപണവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്തെന്നുള്ള എസ്ഡിപിഐയുടെ പരസ്യമായ വെളിപ്പെടുത്തല്‍ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യുഡിഎഫ് ആത്മവിശ്വാസത്തിന് പിന്നലെ ഘടകമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജി സൂചിപ്പിച്ചതാണെന്നും, തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടിയുടേയും ഇടിമുഹമ്മദ് ബഷീറിന്റേയും നേതൃത്വത്തില്‍ വിതച്ചതിന്റെ ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളതെന്നും അദേഹം പറഞ്ഞു.
Discussion about this post