ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായ കെഎസ്യു പ്രവര്ത്തകന് വൃക്ക വാഗ്ദാനം ചെയ്ത് എസ്എഫ്ഐ
നേതാവ് രംഗത്ത്. ഇതോടൊപ്പം ചികിത്സയ്ക്കായുള്ള പണവും കണ്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പണം കണ്ടെത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കായംകുളം കെഎസ്യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ മുഹമ്മദ് റാഫി(22)യാണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സ തേടുന്നത്.
സംഭവം അറിഞ്ഞതോടെ കായംകുളം എംഎസ്എം കോളേജിലെ മുന്‍ എസ്എഫ്ഐ ചെയര്മാന് ഷാനവാസാണ് വൃക്ക നല്കാന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്. മുഹമ്മദ് റാഫിയുടെ ജീവന് രക്ഷിക്കുവാനായി എസ്എഫ്ഐയും കെഎസ്യുവും ഒരുപോലെ കൈകോര്‍ത്ത് രംഗത്തിറങ്ങി. റാഫിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തുന്നുണ്ട്. റാഫി തലയില്‍ കെഎസ്യുവിന്റെ ബാന്‍ഡ് അണിഞ്ഞ ചിത്രം പങ്കുവെച്ച് സമൂഹമാധ്യമങ്ങളുടെ സഹായങ്ങളും തേടുന്നുണ്ട്. റാഫിയുടെ നില മനസിലായതോടെ ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും കൈകോര്‍ത്ത് രംഗത്ത് വരികയായിരുന്നു.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും വൃക്ക ദാനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാടക വീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടു പോകുന്നത്. കൊടികളുടെ നിറവ്യത്യാസം ഹൃദയങ്ങള്ക്കില്ലെന്ന് വിളിച്ചോതുന്ന ഈ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ സൈബര്‍ ലോകവും നിറകൈയ്യടികളാണ് നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
റാഫിയുടെ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായിരിക്കുന്നു . ഈ ദിവസങ്ങളില്‍ ഡയാലസിസ് നടക്കുകയാണ്. എന്നാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് . ഏകദേശം 10 ലക്ഷം രൂപയോളം ചിലവു വരും ശസ്ത്രക്രിയക്ക് . സാമ്പത്തീകമായി തീര്‍ത്തും പിന്നോക്ക അവസ്ഥയില്‍ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രീയയും തുടര്‍ ചികിത്സയുമായോ മുന്നോട്ട് പോകാന്‍ കഴിയില്ല.
സ്വന്തം ശാരീരിക പ്രശ്നങ്ങളെ പോലും മറന്ന് അഹോരാത്രം പ്രവര്‍ത്തിച്ച ഈ സഹോദരന് ഇനിയും നമ്മോടൊപ്പം ഉണ്ടാവണം …. ആരോഗ്യവാനായ്. നമ്മുടെ ഓരോരുത്തരുടെയും കരുതലിലാവട്ടെ റാഫിയുടെ ജീവിതം. അക്കൗണ്ട് ഡീറ്റയില്‍സ് ചുവടെ ചേര്‍ക്കുന്നു.. സഹായിക്കുക
Muhammed Rafi
Federal Bank
Branch Kayamkulam
Account Number : 10540100300824
IFSC Code : FDRL0001054
Discussion about this post