തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ കൈവിരലില്‍ എണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കേരളത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കെ പ്രവചിക്കുന്ന ഒരു എക്സിറ്റ് പോള്‍ ഫലം കൂടി പുറത്ത് വന്നതോടെ അത് ഇടതുപക്ഷ കേന്ദ്രങ്ങളെ ആവേശത്തില്‍ ആക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണഇക്കൂറുകള്‍ ബാക്കി നില്‍ക്കെ എല്‍ ഡി എഫിന് പന്ത്രണ്ട് സീറ്റ് വരെ പ്രവചിച്ച് കൊണ്ട് കൈരളി -സിഇഎസ് എക്സിറ്റ് പോള്‍ ഫലമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്.
ആധികാരികമായി മുന്‍ കാലങ്ങളില്‍ സര്‍വ്വേ നടത്തിയ സിഇഎസ് ആണ് ഈ സര്‍വ്വേക്ക് നേതൃത്വം നല്കിയതെന്നതും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുമെല്ലാം മനസ്സിലാക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസ് ആണ് സര്‍വ്വേ ഫലത്തിന്റെ അവതാരകന് എന്നതും കൂടുതല്‍ വിശ്വാസ്യത നല്‍കുന്നുണ്ട്. പീപ്പിള്‍ എന്ന ബ്രാന്‍ഡ് നെയിം വിട്ട് കൈരളിയായ ആദ്യ ദിവസങ്ങളില്‍ തന്നെ ഉറപ്പില്ലാതെ അപഹാസ്യരാവാന്‍ ഒരിക്കലും കൈരളി ഒരു സര്‍വ്വേ ഫലവുമായി രംഗത്ത് വരില്ലെന്ന് തന്നെയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ സര്‍വ്വേ ഫലം സത്യമാവുകയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്ന നേതാവിന്റെ ശക്തമായ നിലപാടുകളുടെ കൂടി വിജയമാകും അത് എന്നതാണ് യാഥാര്‍ത്ഥ്യം.
പിണറായി മുന്നില്‍ നിന്ന് പ്രചാരണം നയിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേയും എന്‍ഡിഎയേയും കെട്ടുകെട്ടിക്കാനായാല് അത് ലോകസഭയിലെക്കുള്ള വിജയം എന്നതിനപ്പുറം പിണറായി സര്‍ക്കാരിന്റെ ഭരണ തുടര്ച്ചകൂടിയാവും അത് ഉറപ്പിക്കുക. 2021ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന് ഒരു എതിരാളി പോലുമാകാന്‍ യുഡിഎഫിന് സാധിക്കാതെയും വന്നേക്കും. ഒരുപക്ഷെ, ഒരു വലിയ പിളര്‍പ്പിലേക്കും അത് യുഡിഎഫിനെ തള്ളി വിട്ടേക്കും. തോല്‍വി സത്യമായാല്‍ അത് കോണ്‍ഗ്രസിലേയും ലീഗിലേയും പൊട്ടിത്തെറിയിലേക്ക് വഴിയൊരുക്കും എന്നത് സുനിശ്ചിതമാണ്.
പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എതിരാളികളും മാധ്യമങ്ങളും നടത്തിയ സര്‍ക്കാര്‍ -ഇടത് വിരുദ്ധ പ്രചാരണങ്ങളേയും ശബരിമല വിശ്വാസികളെ കൈയ്യിലെടുത്ത് നടത്തിയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളേയും അതിജീവിച്ച് കേരളത്തില്‍ എല്‍ഡിഎഫ് 15 സീറ്റുവരെ നേടുമെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോടതിവിധിയെ പോലും ഉപയോഗിച്ച് സാധാരക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തരം പരിശ്രമിച്ചവര്‍ക്കുള്ള മറുപടി, വോട്ടായി എല്‍ഡിഎഫിന്റെ പെട്ടിയില്‍ വീഴുമെന്നും അത് യുഡിഎഫിനും എന്‍ഡിഎയ്ക്കും മുഖത്തേറ്റ അടിക്ക് തുല്ല്യമായിരിക്കുമെന്നും സിപിഎം നേതാക്കള്‍ പറയുന്നു. എന്‍ഡിഎ ഹിന്ദു വിശ്വാസ കാര്‍ഡിറക്കി നടത്തിയ പ്രചാരണങ്ങളില്‍ ജനങ്ങള്‍ വീണുപോയിട്ടില്ലെന്നും എല്ലാ മണ്ഡലങ്ങളിലും മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് നടന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വസനീയമായി കരുതപ്പെടുന്ന എക്സിറ്റ്പോള്‍ ഫലം പുറത്തുവിടുന്ന സിഎന്‍എന്‍ ന്യൂസ്18നും ഏറ്റവും അവസാനം പുറത്ത് വന്ന കൈരളി-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീ(സിഇഎസ്)സും പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങളില്‍ എല്‍ഡിഎഫിന്റെ വിജയം പ്രവചിക്കുന്നുമുണ്ട്. കേരളത്തില്‍ ഇടതുപക്ഷത്തിന് 11 മുതല്‍ 13 സീറ്റ് വരെ ലഭിക്കുമെന്നാണ് സിഎന്‍എന്‍ ന്യൂസ് 18 എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്. യുഡിഎഫ് 7 മുതല്‍ 9 സീറ്റ് നേടുമെന്നും എന്‍ഡിഎ പൂജ്യം മുതല്‍ 1 സീറ്റ് വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു. എല്‍ഡിഎഫും യുഡിഎഫും 8 മുതല്‍ 12 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കൈരളി-സിഇഎസ് സര്‍വേ പ്രവചിക്കുന്നു.
എല്‍ഡിഎഫിന് കേരളത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയമുണ്ടാകുമെന്ന വിശ്വാസത്തിനു പിന്നില്‍ പിണറായിയെന്ന ശക്തനായ നേതാവിന് കീഴില്‍ അണിനിരന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും, ഓരോ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുമാണ്. സിപിഎമ്മിന്റെ കേഡര്‍ പാര്‍ട്ടി സംവിധാനത്തിന് കീഴില്‍ എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൃത്യമായി ഏകീകരിച്ചതിനോടൊപ്പം പിണറായി വിജയന് നേരിട്ട് പ്രചാരണം നയിച്ചതും ബിജെപി ചില മണ്ഡലങ്ങളില്‍ ശക്തമായി മത്സരം കാഴ്ച്ച വെച്ച് ത്രികോണ മത്സരം സൃഷ്ടിച്ചതും കണക്കാക്കുമ്പോള്‍ നേതാക്കളെ പോലെ തന്നെ പ്രവര്‍ത്തകരും ഏറെ ആവേശത്തിലും ആത്മ വിശ്വാസത്തിലുമാണ് . ഒരു കാലത്തും നേരിട്ടില്ലാത്ത തരത്തിലുള്ള കുപ്രചാരണങ്ങളെയെല്ലാം തകര്‍ത്താണ് മണ്ഡലങ്ങളില്‍ ചെങ്കൊടി പാറാന്‍ പോകുന്നതെന്ന് പാര്‍ട്ടി അണികള്‍ പറയുന്നു.
യുഡിഎഫിന്റെ വലത് പക്ഷ ഹിന്ദു വോട്ടുകള്‍ ബിജെപി യിലേക്ക് കൂടിയായി വോട്ട് വിഭജിക്കപ്പെടുകയും പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ 12 ഓളം സീറ്റുകളിലെ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണ് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നു
യുഡിഎഫും എന്‍ഡിഎയും സമാനമായ നിലപാടുകള്‍ ശബരിമല വിഷയത്തില്‍ ഉള്‍പ്പടെ സ്വീകരിച്ചത് വോട്ട് വിഭജനത്തിന് കാരണമാകും. തിരുവനന്തപുരം മണ്ഡലത്തില്‍ ഉള്‍പ്പടെ യുഡിഎഫ് എന്‍ഡിഎയ്ക്ക് വോട്ട് മറിച്ചെന്ന ആരോപണവും ശക്തമാണ്. യുഡിഎഫിന്റെ വോട്ടുകള്‍ വോട്ടു വിഹിതം കുറഞ്ഞ എന്‍ഡിഎയ്ക്ക് ലഭിക്കുമ്പോഴും വിജയസാധ്യത വര്‍ധിക്കുന്നത് എല്‍ഡിഎഫിനാണ്. ചില മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിനായും വോട്ട് മറിക്കുകയും ചെയ്തത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും.
കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ ഇറക്കി യുഡിഎഫ് വോട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളിലെ വീഴ്ചയായി മാത്രമെ ജനങ്ങള്‍ കണക്കാക്കാന്‍ സാധ്യതയുള്ളൂ. സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ രാഹുല്‍ മത്സരിക്കാനെത്തിയത് രാഷ്ട്രീയ ശരികേടിന്റെ ഉദാഹരണമാവുകയായിരുന്നു. അമേഠിക്ക് പുറമെ രണ്ടാം മണ്ഡലമായി വയനാട് രാഹുലിന് നല്‍കിയത് കേരളത്തില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍, വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ തെരഞ്ഞെടുപ്പ് റാലിയെ വെല്ലുന്ന ജനപങ്കാളിത്തത്തോടെ പിപി സുനീറിനായി റാലി നടത്താന്‍ എല്‍ഡിഎഫിന് സാധിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ വീണ്ടും പരുങ്ങിലിലായി. രാഹുല്‍ തരംഗവും കേരളത്തില്‍ ഏല്‍ക്കില്ലെന്ന് ഇതോടെ യുഡിഎഫും തിരിച്ചറിഞ്ഞിട്ടുണ്ടാവണം. കൈയ്യിലുള്ള മണ്ഡലങ്ങള്‍ കൂടി കൈയ്യില്‍ നിന്നും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യുഡിഎഫ് നേതാക്കള്‍. കൊല്ലത്തും പത്തനംതിട്ടയിലും എല്‍ഡിഎഫ് വിജയമാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്. രണ്ടു മണ്ഡലങ്ങളും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനെ രാഷ്ട്രീയ നിലപാടുകള്‍ സഹായിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് യുഡിഎഫ് എന്‍ഡിഎയ്ക്കായി വോട്ട് മറിക്കല്‍ തുടരുന്നത് എല്‍ഡിഎഫിന്റെ വിജയത്തിന് ആക്കം കൂട്ടും. വടകരയില്‍ അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പോലും സംശയിച്ചു നിന്നതിനാല്‍ യുഡിഎഫിന് തോല്‍വിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. ആലപ്പുഴ ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയും നിലവിലുള്ള മണ്ഡലങ്ങളെ കൂടെ നിര്‍ത്തുകയും കൂടി ചെയ്താല്‍ കേരളത്തില്‍ എല്‍ഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനോടുള്ള വിശ്വാസം ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ദൃശ്യമായതാണ്. ഇരുപതിനായിരത്തിലേറെ വോട്ടിന്റെ വന്‍ മാര്‍ജിനില്‍ എല്‍ഡിഎഫിന്റെ സജി ചെറിയാന് വിജയിച്ചത് ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ മനസിനോടൊപ്പം നില്‍ക്കുന്നതിന്റെ കൂടി സൂചനയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും എന്‍ഡിഎയുടേയും സമാന മനസ് പിടികിട്ടിയ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നുണ്ട് എന്നതിലും സംശയമില്ല. ബിജെപിക്ക് ഒരു ബദലാകാന്‍ സിപിഎമ്മിന് മാത്രമെ സാധിക്കൂവെന്ന ബോധ്യവും ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്കിടയില്‍ ഇതിനകം ഉണ്ടായിട്ടുമുണ്ട്. ഇതും എല്‍ഡിഎഫിന്റെ അപരാജിത കുതിപ്പിന് സഹായകരമാകും. കുപ്രചാരണങ്ങളെ അതിജീവിച്ച് എല്‍ഡിഎഫും മുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിച്ച പിണറായിയും വിജയത്തിലേക്ക് തന്നെയാണ് അടുക്കുന്നത് എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ ഭയം സൂചിപ്പിക്കുന്നത്
എന്തായാലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ എട്ട് സീറ്റില്‍ നിന്ന് ഒരു സീറ്റ് ഇടതുപക്ഷം അധികം നേടിയാല്‍ തന്നെ അത് പിണറായി സര്‍ക്കാരിന്റെ നേട്ടവും വിജയവും ആയി കണക്കാക്കപ്പെടുകയും ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Discussion about this post