തിരുവനന്തപുരം: ഇനി വെള്ളത്തിന്റെ ബില്ല് അടക്കാനായി വാട്ടര്‍ അതോറിറ്റിയില്‍ പോയി ക്യൂ നില്‍ക്കേണ്ട കാര്യമില്ല. പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. ‘ക്വിക്ക് പേ’ എന്ന വെബ്സൈറ്റിലൂടെ ഇനി വെള്ളത്തിന്റെ ബില്ല് ഓണ്‍ലൈനായി അടയ്ക്കാം.
www.epay.kwa.kerala.gov.in എന്ന വെബ്സൈറ്റ് വഴി കണ്‍സ്യൂമര്‍ നമ്പറും കണ്‍സ്യൂമര്‍ ഐഡി ഉപയോഗിച്ചും, അതല്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചും ഇനി മുതല്‍ വാട്ടര്‍ ബില്ലുകള്‍ അടക്കാം. ഇ
വാട്ടര്‍ ബില്‍ അടച്ചതിന്റെ രസീത് മൊബൈലിലും ഇ-മെയിലിലും ലഭിക്കും. ഇത് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം. മുമ്പ് ഓണ്‍ലൈന്‍ പേയ്മെന്റിന് ആവശ്യമായിരുന്ന വണ്‍ ടൈം രജിസ്ട്രേഷന്, യൂസര്‍ നെയിം, യൂസര്‍ ഐഡി എന്നിവ പുതിയ സംവിധാനത്തില്‍ നിന്നും വാട്ടര്‍ അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post