പത്തനംതിട്ട: ലോട്ടറി അടിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആഘോഷമാക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിക്കാണ് പണി കിട്ടിയത്. ലോട്ടറി അടിച്ചുവെന്ന് വാര്‍ത്ത പരന്നതോടെ മുരളി കടംവാങ്ങി നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ചെലവ് ചെയ്തു. കൂട്ടത്തില്‍ നാട്ടിലെ പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്റ്റോറിനും വിലയും പറഞ്ഞുവെച്ചു. ഇതാണ് യുവാവിനെ കുടുക്കിയത്.
കടം വാങ്ങി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ചെലവും ചെയ്തു. അങ്ങനെ സന്തോഷത്തോടെ നില്ക്കുന്ന സമയത്താണ് ട്വിസ്റ്റ് നടന്നത്. യഥാര്‍ത്ഥത്തില്‍ ലോട്ടറി അടിച്ചത് നാട്ടില്‍ പണിക്കുവന്ന ബംഗാളിക്കായിരുന്നു. മുരളിക്ക് ലഭിച്ചതാകട്ടെ സമാശ്വാസ സമ്മാനവും. ഇതോടെ മുരളി ആകെ തകര്‍ന്നു. വാങ്ങിയ കടം ഇനി എങ്ങനെ തിരിച്ച് നല്‍കും എന്ന ആശയക്കുഴപ്പത്തിലാണ് യുവാവ്. കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് മുരളി തെറ്റിദ്ധരിച്ചത്.
മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മ്മാണത്തിന് എത്തിയ ബംഗാളി സ്വദേശി ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്. കഴിഞ്ഞ 14ന് നറുക്കെടുത്ത ടിക്കറ്റിനാണ് മുരളിക്ക് സമാശ്വാസ സമ്മാനം അടിച്ചത്. മകന് മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക് ശാഖയില്‍ നല്കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്പരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്.
Discussion about this post