കോട്ടയം: കെവിന് വധക്കേസില്‍ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി. മനു, ഷിനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്റെ മൊഴി. പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്.
കേസിലെ ആറാം പ്രതിയാണ് മനു. 13-ാം പ്രതിയാണ് ഷിനു. കെവിന് കേസില്‍ കോടതിയില്‍ സാക്ഷി പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു രാജേഷിനെ മര്‍ദ്ദിച്ചത്. രാജേഷിനെ മര്‍ദ്ദിച്ച കേസില്‍ പുനലൂര്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു.
Discussion about this post