മയ്യില്‍: തെരുവിന്റെ മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും ചിലരൊക്കെ ഒരുക്കികൊടുക്കാര് ഉണ്ട്. ഒരു പക്ഷേ ആഡംബര ജീവിതം നയിക്കാത്തവരായിരിക്കും ഇത്തരം പുണ്യപ്രവര്‍ത്തിക്ക് മുന്നില്‍. ഇത്തരത്തില്‍
തെരുവിന്റെ മക്കള്‍ക്ക് സദ്യവിളമ്പി വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് ഒരു ബസ് ഡ്രൈവര്‍.
‘തന്‍വിയ ‘ബസ് ഡ്രൈവറുടെ വിവാഹത്തിനാണ് തെരുവില്‍ കഴിയുന്നവര്‍ക്ക് സദ്യ വിളമ്പി കെങ്കേമമാക്കിയത്.
കുറ്റിയാട്ടൂര്‍- കണ്ണൂര്‍ ആശുപത്രി റൂട്ടിലോടുന്ന തന്‍വിയ ബസിലെ ഡ്രൈവറും പഴശ്ശിയിലെ ടിസി ഹരിദാസന്റെയും വിവി ജാനകിയുടെയും മകനായ ബിജിലിന്റേയും പൊറോലം കാഞ്ഞിരത്തട്ടിലെ വിളയാട വീട്ടില്‍ എംസി രാമചന്ദ്രന്റെയും എം ഗീതയുടെയും മകള്‍ നിമിഷയുടെയും വിവാഹത്തിനാണ് തെരുവില്‍ കൂട്ടമായി സദ്യയൊരുക്കിയത്.
ബസ് മയ്യില്‍ വാട്സാപ്പ് കൂട്ടായ്മയും ബ്ലഡ് ഡൊണേഴ്സ് കേരളയുടെ ജില്ലാ ഘടകവും സഹകരിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സദ്യ ഒരുക്കിയത്.
Discussion about this post