എത്ര പേര്‍ക്കറിയാം ഇത്? എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടാന്‍ മികച്ച കോഴ്സുകള്‍ ഒരുക്കി സര്‍ക്കാര്‍

വളരെ ചുരുങ്ങിയ ചിലവില്‍ പഠിക്കുവാന്‍ സഹായിക്കുന്ന കേരള സര്‍ക്കാരിന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമാണ്.

തൃശ്ശൂര്‍: കേരള സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലൂടെ ഇനി എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ ഗവണ്‍മെന്റ് പോളിടെക്നിക്കുകളിലൂടെയും, ആര്‍ട്സ് കോളേജുകളിലൂടെയും തുടര്‍വിദ്യാഭ്യാസ ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കാം. ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ നേടാന്‍ സാധിക്കുന്ന ടെക്നിക്കല്‍ കോഴ്സുകള്‍ വളരെ ചുരുങ്ങിയ ചിലവില്‍ പഠിക്കുവാന്‍ സഹായിക്കുന്ന കേരള സര്‍ക്കാരിന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമാണ്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്താകമാനമുള്ള വിവിധ ഇന്‍ഡസ്ട്രികളില്‍ ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ടെക്നിക്കല്‍ കോഴ്സുകള്‍ മിതമായ ഫീസില്‍ പഠിച്ച് ഗവണ്‍മെന്റ് അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ സാധിക്കുന്നു എന്നുള്ളതാണ് കേരള സര്‍ക്കാര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പലപ്പോഴും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത്തരം സര്‍ക്കാര്‍ ട്രെയിനിങ് സംവിധാനങ്ങളെകുറിച്ചൊന്നും അറിയാതെ ഭീമമായ തുക ഫീസ് ആയി നല്‍കിക്കൊണ്ട് പല സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുകയും അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ നേടി വഞ്ചിതരാകുന്നതും കണ്ടു വരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതി മുഖേന പ്രസ്തുത വിദ്യാര്‍ത്ഥി താമസിക്കുന്ന ജില്ലയില്‍ തന്നെ തൊട്ടടുത്ത ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലോ അല്ലെങ്കില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലോ ചേര്‍ന്ന് തുടര്‍വിദ്യാഭ്യാസ സെല്ലിലൂടെ നേരിട്ട് അഡ്മിഷന്‍ നേടി വളരെ ചുരുങ്ങിയ ചിലവില്‍ ഗവണ്‍മെന്റ് അംഗീകൃത ടെക്നിക്കല്‍ കോഴ്സുകള്‍ പഠിച്ച് പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ കഴിയുമെന്നുള്ള വസ്തുത ഇതുവരെ പല രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിഞ്ഞിട്ടില്ല.

കേരള സര്‍ക്കാരിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പോളിടെക്നിക്കുകളിയിലൂടെയും, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലേയും തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ടെക്നിക്കല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അപേക്ഷാഫോമും, അഡ്മിഷനും ലഭിക്കുക.

ലോകത്താകമാനം നിരവധി തൊഴിലവസരങ്ങളുള്ള ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിങ്,ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ലോജിസ്റ്റിക്സ്, ഫൈബര്‍ ഒപ്റ്റിക്സ് ടെക്നോളജി, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്കിങ്, ഇന്റീരിയല്‍ ഡിസൈനിങ്‌, ഫാഷന്‍ ടെക്നോളജി, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ഡെവലപ്മെന്റ് ട്രെയിനിങ് നല്‍കി പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. കേരള സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന തുടര്‍വിദ്യാഭ്യാസ ഡയറക്ടറേറ്റും, നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ടിപിയും സംയുക്തമായി എന്‍എസ്ഡിസിയുടെ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് മിഷന്റെ ഭാഗമായി നടത്തുന്ന വിവിധ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍എസ്ഡിസി അംഗീകരിച്ച സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനോടൊപ്പം തന്നെ കേരള സര്‍ക്കാര്‍ മുദ്രയോടു കൂടിയ പ്രൊഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷനും നേടാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടാന്‍ സഹായകമാകുന്ന രീതിയില്‍ സെന്റര്‍ ഫോര്‍ കണ്ട്‌ന്യൂയിങ് കേരള-യുടെ ജോബ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി രജിസ്ട്രേഷനും ലഭിക്കുന്നതാണ്.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള തുടര്‍വിദ്യാഭ്യാസ ഡിപ്ലോമ കോഴ്സുകള്‍ റെഗുലര്‍ ആയും ശനി ഞായര്‍, മോണിങ് ഈവനിങ് തുടങ്ങിയ പാര്‍ട്ട് ടൈം ബാച്ചുകളായും പഠിക്കാവുന്നതിനാല്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, മറ്റു ജോലികളില്‍ വ്യാപൃതരായ ആളുകള്‍ക്കും കേരള സര്‍ക്കാരിന്റെ ഈ തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രയോജനപ്പെടുത്തി ഉയര്‍ന്ന ശമ്പളത്തില്‍ ഇന്‍ഡസ്ട്രികളില്‍ തൊഴില്‍ നേടാവുന്നതാണ്. സംസ്ഥാനത്തെ 14 ജില്ലകളിലുമായി പദ്ധതി നടപ്പിലാക്കിയിട്ടുള്ള കോളേജുകളെ കുറിച്ചും, കോഴ്സുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 7025 610 610 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക.

Exit mobile version