കോട്ടയം: സാധാരണ സുപ്പര്സ്റ്റാറുകളുടെ ഫാന്‍സ് അവരോടുളള സ്നേഹം പ്രകടിപ്പിക്കുക പാലഭിഷേകം നടത്തിയും ചെണ്ടകൊട്ടുമൊക്കയായാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് കോട്ടയത്തെ വിജയ് ഫാന്‍സ്.
വിജയിയുടെ പുതിയ ചിത്രം ‘സര്‍ക്കാര്‍ റിലീസായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോട്ടയത്തെ വിജയ് ഫാന്‍സ് ശ്രദ്ധ നേടുന്നത് തങ്ങളുടെ വ്യത്യസ്തമായ ഇടപെടലിലൂടെയാണ്. റിലീസ് ആഘോഷത്തിനായി കരുതിവെച്ച പണം കൊണ്ട് നിര്‍ധനയായ ഒരു യുവതിയുടെ വിവാഹം നടത്തിക്കൊടുത്താണ് കോട്ടയത്തെ വിജയ് ഫാന്‍സ് മാതൃകയാകുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിനു സമീപമുള്ള സാന്ത്വനം എന്ന കാരുണ്യ സ്ഥാപനത്തിലെ അന്തേവാസിയായ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെഎം മോനിഷയുടെ വിവാഹം ആണ് വിജയ് ഫാന്‍സ് നടത്തിക്കൊടുത്തത്. ചീരംചിറ സ്വദേശിയായ മണ്ണാത്തിപറമ്പില്‍ സിബി- ഉഷ ദമ്പതികളുടെ മകന് സിനു സിബിയാണ് മോനിഷയുടെ വരന്.
ഇന്നലെ രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി ഗത് സമനി പള്ളി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. 85000 രൂപ ചിലവിട്ട് മൂന്നര പവന് സ്വര്‍ണ്ണം, മൂന്ന് ലക്ഷം വരുന്ന വിവാഹ ഒരുക്കങ്ങള്‍, എല്ലാം ഫാന്‍സ് അസോസിയേഷനിലെ ‘ആങ്ങളമാര്’ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
എട്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ അമിത മദ്യപാനം ഉപദ്രവവും സഹിക്കാതെ മൂന്നുകുട്ടികളുമായി വീടുവിട്ടിറങ്ങിതാണ് മോനിഷയുടെ അമ്മ രാധാമണി.
എആര്‍ മുരുഗദോസ് സംവിധാനം നിര്‍വ്വഹിച്ച സര്‍ക്കാര്‍ എന്ന വിജയിയുടെ പുതിയ ചിത്രം കേരളത്തിലും തരംഗമായിരിക്കുകയാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായിട്ടാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
Discussion about this post