തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും ഏജന്‍സികളും ഇന്നലെ എക്‌സിറ്റ് പോള്‍ പുറത്ത് വിട്ടിരുന്നു. എന്‍ഡിഎയ്ക്ക് അനുകൂലമായിട്ടായിരുന്നു പുറത്ത് വന്ന എക്‌സിറ്റ് പോള്‍. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ എക്‌സിറ്റ് പോളിനെ എതിര്‍ക്കുകയും അത് വ്യാജമാണെന്ന് പറയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സിറ്റ് പോളിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. 23ന് ഫലം വരുന്നത് വരെ കാത്തിരുന്നുകൂടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വെറുതെ ഒരു ഊഹത്തെ കുറിച്ച് ഇങ്ങനെ ചര്‍ച്ച നടത്തേണ്ടതില്ല എന്നും പിണറായി പറഞ്ഞു. അതേസമയം ശബരിമല വിഷയം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്നും കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവനയെ അദ്ദേഹം തള്ളുകയും ചെയ്തു.
നേരത്തേയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടിട്ടും വ്യത്യസ്തമായ വിധിയാണ് വന്നിരുന്നതെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. 2004ല്‍ ആയിരുന്നു സംഭവം.
Discussion about this post