തിരുവനന്തപുരം: കേരളത്തിലേക്ക് ജൂണ്‍ ആദ്യവാരത്തില്‍ തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ എത്തുമെന്നാണ് പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐഎംഡി) അറിയിച്ചു.
അതേസമയം, ഈവര്‍ഷം വേനല്‍ മഴ ലഭിച്ചത് സാധാരണയിലും കുവായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. വേനല്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയില്‍ കുറഞ്ഞെന്നും ജലം കരുതലോടെ ഉപയോഗിക്കണമെന്നും ഐഎംഡി നിര്‍ദേശിക്കുന്നു.
ഈ വര്‍ഷം മാര്‍ച്ച് ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. പൊതുവില്‍ 96.8 മില്ലീമീറ്റര്‍ മഴ വരെയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്. നിര്‍ണായകമായ വേനല്‍മഴ കുറഞ്ഞതോടെ ഇത് കാര്‍ഷിക മേഖലയെയും വലിയ രീതിയില്‍ ബാധിച്ചേക്കും.
Discussion about this post