എടപ്പാള്‍: കഴിഞ്ഞ ദിവസം വാരണാസിയില്‍ ആളുകള്‍ തെരഞ്ഞെടുപ്പ് ചൂടില്‍ നില്ക്കുമ്പോള് മോഡി തരംഗം അലയടിക്കണമെന്ന് ആഗ്രഹിച്ച് എടപ്പാളില്‍ നരേന്ദ്രമോഡിക്കായി പൂജ നടത്തി. പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജയാണ് നടത്തിയത്. മോഡിയുടെ അനിഴം നാളുകൂടിയായ ഇന്നലെ വിശേഷാല്‍ പൂജ നടത്തി. മോഡിക്ക് പുറമെ അമിത് ഷായുടെ ഭരണി നാളിനും കുമ്മനത്തിന്റെ അവിട്ടം നാളിനും കുറച്ച് നാള് മുമ്പ് പൂജ നടത്തിയിരുന്നു.
പൊന്നാനി ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി വിടി രമ, പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ നാരായണന്, മീഡിയ കണ്‍വീനര്‍ മഠത്തില്‍ രവി, ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, വിജയന് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് മോദിക്കു വേണ്ടി വഴിപാട് നടത്താനെത്തിയത്. മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി പൂജയ്ക്കു കാര്‍മികത്വം വഹിച്ചു. നേരത്തേ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇവിടെ അഭീഷ്ടസിദ്ധി പൂജ നടത്തിയിരുന്നു
Discussion about this post