തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്ത് വിട്ടു കഴിഞ്ഞു. മുന്‍ തെരഞ്ഞടുപ്പിലേതു പോലെ എന്‍ഡിഎ അധികാരത്തില്‍ ഏറുമെന്നും മോഡി ഭരണം തുടരുമെന്നുമാണ് ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. ഇതിനു പിന്നാലെ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.
എക്‌സിറ്റ് പോളുകളില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബിജെപിക്ക് ആകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാന്‍ ആകില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബിജെപിയുടെ സാധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിങ് നടന്നാല്‍ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുകയെന്നും കുമ്മനം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
Discussion about this post