കോട്ടയം: കെവിന്‍ വധക്കേസ് ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.
അതേസമയം പോലീസ് ഫോണ്‍ കണ്ടെടുത്തതിനു സാക്ഷിയായിരുന്ന ഇംതിയാസ് മൊഴി മാറ്റി. ഫസല്‍ ഷെരീഫിന്റെ വീട്ടില്‍നിന്നും എന്തൊക്കെയോ എടുക്കുന്നതു കണ്ടു. എന്നാല്‍ ഫോണ്‍ എടുക്കുന്നത് കണ്ടില്ലെന്നും കുട്ടിക്കാലം മുതല്‍ ഫസലിനെ അറിയാം അവനെ ശിക്ഷിക്കരുതെന്നാണ് ആഗ്രഹമെന്നും എന്നതായിരുന്നു ഇംതിയാസിന്റെ മൊഴി. കെവിന്‍ വധക്കേസില്‍ ഇതുവരെ ആറുപേരാണ് മൊഴിമാറ്റിയിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റെ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കുക. പുനലൂര്‍ ചാലിയേക്കര സ്വദേശികളും പ്രതികളുടെ സുഹൃത്തുക്കളുമായ അഞ്ച് പേരെ കൂടി ഇന്ന് വിസ്തരിക്കും
Discussion about this post