തിരുവനന്തപുരം: 12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ജനീവ, നെതര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, പാരീസ് എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്.
കഴിഞ്ഞ എട്ടിനായിരുന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ടോം ജോസും ഉള്‍പ്പെടുന്ന സംഘം വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നില്ല. നാളെ മന്ത്രിസഭാ യോഗം ചേരും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം 27 വരെ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകില്ല. 27 ന് നിയമസഭാ സമ്മേളനം ആരംഭിക്കും.
ഐക്യരാഷ്ട്രസംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണസമ്മേളനമടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് പുറപ്പെട്ടത്.