കേരളം ഇടതിന്; 11 മുതല്‍ 13 സീറ്റുകള്‍; സിഎന്‍എന്‍ ന്യൂസ് 18 പ്രവചനം

ന്യൂഡല്‍ഹി; കേരളം ഇടതിന് എന്ന് സിഎന്‍എന്‍ ന്യൂസ് 18 പ്രവചനം. എല്‍ഡിഎഫിന് 11 മുതല്‍ 13 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫ് 7 മുതല്‍ 9 സീറ്റ് നേടുമെന്നും എന്‍ഡിഎ പൂജ്യം മുതല്‍ 1 സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറ്റവും വിശ്വസനീയമായ സര്‍വ്വേയാണ് സിഎന്‍എന്‍ ന്യൂസ്18 യുടെത്. എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍ ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നിട്ടുണ്ടെന്നും സിഎന്‍എന്‍ പറയുന്നു.

അതെസമയം പുറത്ത് വന്ന മൂന്ന് സര്‍വ്വേകളും എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ എന്‍ഡിഎ 1 സീറ്റ് വരെ നേടാമെന്ന് പ്രവചിക്കുമ്പോള്‍ ന്യൂസ് നേഷന്‍ 1 മുതല്‍ 3 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നാണ് പ്രവചിക്കുന്നത്.

Exit mobile version