ന്യൂഡല്‍ഹി; കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ഫലങ്ങള്‍. കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്യുമെന്നും ഇന്ത്യ ടുഡേ-ആക്സിസ് സര്‍വ്വേ പ്രവചിക്കുന്നു. 15 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 3 മുതല്‍ 5 സീറ്റ് വരെ നേടുമെന്നും ഇന്ത്യാ ടുഡേ പറയുന്നു. എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ന്യൂസ്നേഷന് സര്‍വ്വേ ഫലവും യുഡിഎഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 5 മുതല്‍ ഏഴ് സീറ്റും എന്‍ഡിഎയ്ക്ക് 1 മുതല്‍ 3 വരെ സീറ്റ് നേടുമെന്നും പറയുന്നു.
Discussion about this post