കുട്ടനാട്; കുട്ടനാട്ടില്‍ തോടുകള്‍ വൃത്തിയാക്കാന്‍ ഒരുങ്ങി നാട്ടുക്കൂട്ടായ്മ. പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ നെടുമുടി പഞ്ചായത്തിലെ രണ്ടര കിലോമീറ്റര്‍ നീളം വരുന്ന തോട്ടുവാത്തല തോട് ശുദ്ധീകരിച്ചു. വിവിധ സംഘടനകളിലെ നൂറുക്കണക്കിന് ആളുകളാണ് പ്രവര്‍ത്തനത്തില്‍ സജ്ജമായത്.
തെക്കേമുറി മനയ്ക്കല്‍ മുതല്‍ ചെറിയ പൈക്കര വരെയുള്ള രണ്ടരകിലോമീറ്റര്‍ ശുചിയാക്കാന്‍ ഒറ്റദിവസം വാരിയെടുത്ത ചെളികൊണ്ട് പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്തും. ഇതോടെ തോട്ടില്‍ നീരൊഴുക്ക് സുഗമമാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. യന്ത്രസഹായത്താല്‍ ആഴത്തില്‍ ചെളികോരി. നെടുമുടി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍നിന്നുള്ള തൊഴിലുറപ്പുകാരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് ഇതിനായി എത്തിയത്.
Discussion about this post