പത്തനംത്തിട്ട: ജാതി-മതങ്ങളുടെ അതിര്‍വരമ്പുകളെ ഭേദിച്ച് കല വളരുകയാണ്.. പത്തനംതിട്ട കൂടല്‍ദേവീ ക്ഷേത്രത്തിലെ ചുമര് ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍ എത്തിയത് രണ്ട് ക്രിസ്ത്യന്‍ വൈദികരാണ്. ഇന്ന് സോഷ്യല്‍ ലോകം അഭിമാനത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആ കലാ സൃഷ്ടിയുടെ വീഡിയോ.
കോന്നി തണ്ണീത്തോട് സ്വദേശിയായ വൈദികന് ജീസണ്‍ പി വില്‍സണും, അടൂര്‍ സ്വദേശിയായ വൈദികന് ജോര്‍ജി ജോസഫും ചേര്‍ന്നാണ് ക്ഷേത്രത്തിലെ ചിത്രങ്ങളുടെ മിഴി തുറന്നത്. കലകള്‍ക്ക് സമൂഹത്തിലെ വര്‍ഗീയത ഇല്ലാതാക്കനുള്ള ശക്തിയുണ്ടെന്ന് ഈ വൈദികന് അവകാശപ്പെടുന്നത്. ചുമര് ചിത്രങ്ങളുടെ പൂര്‍ത്തികരണത്തിനായി ചിത്രത്തിന്റെ കണ്ണ് വരുക്കുന്നതാണ് മിഴി തുറക്കല്‍. ഇതിനായി ക്ഷേത്രം ഭാരവാഹികള്‍ ക്ഷണിച്ചത് ഈ രണ്ട് വൈദികരെയും, സുരേഷ് മുതുകുളം എന്ന ചിത്രകലാ അധ്യാപകനേയുമാണ്. ഗ്രേസി ഫിലിപ്പ് എന്ന് കലാകാരിയുടെ നേത്യത്വത്തിലാണ് ക്ഷേത്രത്തിലെ ചുവര് ചിത്രങ്ങള്‍ വരച്ചത്.
ശിവകുടംബം, സരസ്വതി, അന്നപൂര്‍ണേശ്ശ്വരി തുടങ്ങിയ ചിത്രങ്ങളാണ് ചുമരില്‍ നിറഞ്ഞത്. തനിക്ക് ലഭിച്ച വരപ്രസാദം സമൂഹത്തിലേക്ക് പകര്‍ന്നതിന്റെ സന്തോഷത്തിലാണ് സരസ്വതി ദേവിയുടെ ചിത്രത്തിന്റെ മിഴി തുറന്ന വൈദികനായ ജീസണ്‍ പി വില്‍സണ്‍. ഒരു കലാകാനായതിനാലാണ് ക്ഷേത്രത്തിലേക്ക് തന്നെ ക്ഷണിച്ചത്. എല്ലാവര്ക്കും ഈ കലാബോധം ഉണ്ടെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരവ് ഇല്ലാതാകുമെന്നും ജീസണ്‍ പറയുന്നു.
ക്ഷേത്രത്തിലെത്തിയ വൈദികര്‍ക്ക് ഊഷ്മള സ്വീകരണമാണ് ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയത്. മതസൗഹാര്‍ദ്ദത്തിന് പുതിയ മാനം നല്‍കുന്നതാണ് വൈദികരുടെ ഈ ചുവട്. കലാജീവിതത്തില്‍ ലഭിച്ച അപൂര്‍വ്വമായ നിയോഗങ്ങളില്‍ ഒന്നാണ് ഇത് എന്ന് ജീസണ്‍ അച്ചന് വിശ്വാസിക്കുന്നു. ചിത്രരചനാ രംഗത്ത് കൂടുതല്‍ മികച്ച സൃഷ്ടികള്‍ സമ്മാനിക്കാനായി കലാസപര്യ തുടരുകയാണ് ഈ വൈദികന്.
Discussion about this post