കണ്ണൂര്‍: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് റീ പോളിങ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയില്‍ വോട്ടെടുപ്പിനിടയില്‍ വാക്കേറ്റം നടന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഷാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോയില്ലെന്ന് കാട്ടി സിപിഎം പ്രവര്‍ത്തകരാണ് ബഹളം ഉണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഷാലറ്റിനെ പോലീസ് വാഹനത്തില്‍ സ്ഥലത്ത് നിന്ന് മാറ്റി. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഷാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാള്‍ രേഖപ്പെടുത്തുകയായിരുന്നു.
കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് റീ പോളിങ് നടക്കുന്നത്. കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ഇന്ന് വീണ്ടും റീ പോളിങ് നടക്കുന്നത്.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിങ് നടത്തുന്നത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post