വ്യാജ റിസള്‍ട്ട് പേജ് ഉണ്ടാക്കി ലോട്ടറി വില്‍പ്പനക്കാരന്റെ 6000 രൂപ തട്ടിയെടുത്തു

ബൈക്കിലെത്തിയ ആള്‍ കഴിഞ്ഞ ഒന്‍പതിന് നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ ലോട്ടറി ടിക്കറ്റുകള്‍ നല്‍കിയ ശേഷം റിസള്‍ട്ടും വില്‍പ്പനക്കാരന് നല്‍കി.

കറ്റാനം: വ്യാജ റിസള്‍ട്ട് പേജ് ഉണ്ടാക്കി ലോട്ടറി വില്‍പ്പനക്കാരന്റെ 6000 രൂപ തട്ടിയെടുത്തതായി പരാതി. തമിഴ്‌നാട് സ്വദേശി കട്ടച്ചിറ കൊട്ടുവള്ളില്‍ വീട്ടില്‍ താമസിക്കുന്ന രംഗനാഥനെയാണ് കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തത്. 14 ന് രാവിലെ 10 ന് പുളളിക്കണക്ക് എന്‍എസ്എസ് കരയോഗത്തിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ ആള്‍ കഴിഞ്ഞ ഒന്‍പതിന് നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ ലോട്ടറി ടിക്കറ്റുകള്‍ നല്‍കിയ ശേഷം റിസള്‍ട്ടും വില്‍പ്പനക്കാരന് നല്‍കി.

ഈ സമയം രംഗനാഥന്റെ കൈവശം റിസള്‍ട്ട് പേജ് ഇല്ലായിരുന്നു. തന്റെ കൈവശമുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന നാലക്ക നമ്പര്‍ വ്യാജ റിസള്‍ട്ട് പേപ്പറില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് കബളിപ്പിക്കാന്‍ എത്തിയത്. അവസാന നാലക്ക നമ്പറാണ് വ്യാജ റിസള്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

മൂന്ന് സീരിസുകളിലെ ഒരേ നമ്പരിലെ മൂന്ന് ടിക്കറ്റുകളുമായാണ് ഇയാള്‍ എത്തിയത്. ധൃതി കാണിച്ച ഇയാള്‍ക്ക് പെട്ടെന്ന് തന്നെ 4000 രൂപയും ബാക്കി തുകയ്ക്ക് പുതിയ ലോട്ടറി ടിക്കറ്റും നല്‍കുകയായിരുന്നു. KL-023275 എന്ന നമ്പര്‍ ബൈക്കിലാണ് തട്ടിപ്പുകാരന്‍ എന്തിയതെന്ന് രംഗനാഥന്‍ പറയുന്നു.

Exit mobile version