എസി കോച്ചില്‍ കയറി മോഷണം, തൃശ്ശൂര്‍ സ്വദേശി മലേഷ്യയില്‍ ഹോട്ടല്‍ ബിസിനസ്; ഒടുക്കം അറസ്റ്റില്‍

തൃശ്ശൂര്‍: മലേഷ്യയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന തൃശ്ശൂര്‍ സ്വദേശിയെ പോലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലും മോഷണം നടത്തലാണ് ഇയാളുടെ പ്രധാന വിനോദം എന്നാണ് പോലീസ് പറയുന്നത്. ഷാഹുല്‍ ഹമീദ് എന്ന ഇയാള്‍ നെതര്‍ലാഡില്‍ നിന്ന് പിജി എടുത്തിട്ടുണ്ട്. മാത്രമല്ല അഞ്ചില്‍ കൂടുതല്‍ ഭാഷകളും ഇയാള്‍ സംസാരിക്കും.

സാധാരണ കള്ളന്മാരെ പോലെ പിന്നാലെ വന്ന് മോഷ്ടിക്കാറില്ല ഇയാള്‍ പകരം ട്രെയിനിലെ എസി കോച്ചുകളില്‍ കയറി സ്ത്രീകളുടെ ആഭരണങ്ങളും ഇലക്ട്രിക് സാധനങ്ങളും മോഷ്ടിക്കും എന്നതാണ് ഈ കള്ളന്റെ രീതി. ഇയാള്‍ 30 തവണ ഇത്തരത്തില്‍ ട്രെയിനില്‍ കയറി മോഷണം നടത്തിയിട്ടുണ്ട്.

ഇയാള്‍ പോലീസിന് സ്ഥിരം തലവേദന ആണെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാല് വര്‍ഷമായി പോലീസ് ഇയാളുടെ പുറകെ ആയിരുന്നു. നിരവധി തവണ ട്രെയിനിലെ യാത്രക്കാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു തുടര്‍ന്നായിരുന്നു അന്വേഷണം കര്‍ശനമാക്കിയത്. തുടര്‍ന്നാണ് മേട്ടുപ്പാളയത്ത് വെച്ച് ബ്ലൂ മൗണ്ടെയ്ന്‍ എക്‌സ്പ്രസില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുടെ പേര് യാത്രക്കാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ടിക്കറ്റ് എടുത്ത് വളരെ മാന്യമായിട്ടായിരുന്നു ഇയാളുടെ യാത്ര.

പോലീസ് പിടിയിലായപ്പോള്‍ ഹമീദ് തന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തി. താന്‍ ബിസിനസ്കാരനാണെന്നും താനും ഭാര്യയും ക്വാലാലംപൂരിലെ ഒരു ഹോട്ടലിന്റെ പാര്‍ട്ടണര്‍മാരാണെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇയാള്‍ തന്റെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തിയത്.

Exit mobile version