കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ഫറോക്ക് പാലേരിയില്‍ ഹമീദാണ് നാലുവര്‍ഷം തടവു ശിക്ഷ അനുഭവിക്കേണ്ടത്. കൂടാതെ പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
പിഴ സംഖ്യയില്‍ 25000 രൂപ രവീന്ദ്രന്റെ കുടുംബത്തിന് നല്‍കണം. 5000 വീതം പരിക്കേറ്റവര്‍ക്കും നല്‍കണം. 2008 ഒക്ടോബര്‍ ആറിന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിയന്ത്രണം വിട്ട ബസിടിച്ച് മലപ്പുറം വള്ളുവമ്പ്രം സ്വദേശി രവീന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇതിന് പിന്നാലെ ഡ്രൈവര്‍ ഹമീദ് വിദേശത്തേക്ക് കടന്നിരുന്നു.
Discussion about this post