പത്തനംതിട്ട: ഏവരും കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികള്‍ അയ്യപ്പ ദര്‍ശനം നടത്തി. അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഇടവമാസ പൂജയ്ക്ക് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകനേയും കൂട്ടിയാണ് ദര്‍ശനത്തിനെത്തിയത്.
സന്ധ്യയോടെയാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനെത്തിയത്. ഒപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും. സംഘര്‍ഷമായത് കൊണ്ടാണ് മണ്ഡലകാലത്ത് ദര്ശനത്തിനെത്താതിരുന്നതെന്നും സംഘര്‍ഷമൊഴിഞ്ഞത് കൊണ്ടാണ് ഇപ്പോഴെത്തിയതെന്നും ഇരുവരും പറഞ്ഞു
രാത്രിയോടെ ആറ്റിങ്ങലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശന് എത്തി. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനും ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനും കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയിരുന്നു.
Discussion about this post