കൊല്ലം: കൊല്ലത്ത് വെച്ച് ട്രെയിന്‍ എഞ്ചിന് തകരാറിലായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരം – മുംബൈ സിഎസ്ടി എക്സ്പ്രസിന്റെ എഞ്ചിനാണ് കൊല്ലത്ത് വെച്ച് തകരാറിലായത്. രാവിലെ ആറ് മണിയോടെ കൊല്ലം ജംഗ്ഷന് എത്തുന്നതിന് തൊട്ട് മുമ്പാണ് എഞ്ചിന് തകരാറിലായത്. ഇതേ തുടര്‍ന്ന് ഇതുവഴി പോകേണ്ട മറ്റ് ട്രെയിനുകള്‍ എല്ലാം പിടിച്ചിട്ടിരിക്കുകയാണ്.
ട്രെയിന്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്. അതുകൊണ്ട് തന്നെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജനശതാബ്ദി, പരശുറാം എക്സ്പ്രസ്, ജയന്തി ജനത തുടങ്ങിയ ട്രെയിനുകള്‍ പകുതി വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്.
Discussion about this post