കേരളത്തില്‍ താമര വിരിയും; ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ! കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ ഇങ്ങനെ

മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.

ഇത്തവണയും നരേന്ദ്രമോഡി തന്നെ ആയിരിക്കും പ്രധാനമന്ത്രിയെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേന്ദ്രന്‍. മോഡി സര്‍ക്കാര്‍ നിലവിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് കൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നും പുതിയ പാര്‍ട്ടികളില്‍ ചിലത് എന്‍ഡിഎ യുടെ ഒപ്പം ചേരുമെന്നും സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു.

ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സീറ്റ് നിലയെക്കുറിച്ചും സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിന് മൂന്നക്കം തികയില്ലെന്നും ഇടതുപക്ഷം എല്ലാംകൂടി രണ്ടക്കം തികക്കില്ലെന്നുമാണ് കണക്ക്. കേരളത്തില്‍ നിന്ന് ബിജെപി രണ്ട് എംപിമാര്‍ ഉണ്ടാകും. എന്നാല്‍ അത് ഏത് മണ്ഡലത്തില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍.ഡി.എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും. 2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി. 3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍.ഡി.എയില്‍ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി.ജെ.പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല. 6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല. 7) കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് എം.പിമാരുണ്ടാവും.

Exit mobile version