കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും ചര്‍ച്ചയ്ക്ക് വഴിവെയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ അവതാരകന്‍ അഭിലാഷിനൊപ്പമുള്ള ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചു കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം ആര്‍എസ്എസുകാരന്‍ ആയേനേ എന്നാണ് ഗോപാലകൃഷ്ണന്റെ വാദം.
എങ്കില്‍ പിന്നെ എന്തിനാണ് കൊന്നതെന്ന് ചാനല്‍ അവതാരകനായ അഭിലാഷും തിരിച്ചടിച്ചു. ഇതോടെ നേതാവിന് ഉത്തരം മുട്ടുകയായിരുന്നു. ഈ ചര്‍ച്ചയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഈ തര്‍ക്കം അരമണിക്കൂറോളമാണ് നീണ്ടത്. നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നില്ലായിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ഒന്നാന്തരം ആര്‍എസ്എസുകാരന്‍ ആയേനേ എന്ന വാദത്തിനു പിന്നാലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസിനെ അംഗീകരിച്ച നേതാവാണെന്നും ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഗാന്ധിജി ആര്‍എസ്എസുകാരനാകുമായിരുന്നെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഗാന്ധിജിയെ കൊന്നതെന്നും പട്ടേല്‍ ആര്‍എസ്എസിനെ അംഗീകരിച്ചു എന്നത് ചരിത്രവസ്തുതയല്ലെന്നും അവതാരകന്‍ അഭിലാഷ് മോഹന്‍ തിരിച്ചടിച്ചു. ഗോഡ്സെയ്ക്ക് ആര്‍എസ്എസുമായി ബന്ധമില്ലെന്നും ആര്‍എസ്എസുകാരനാണെന്ന് പറഞ്ഞ രാഹുല്‍ ഇപ്പോള്‍ കോടതി കയറിയറങ്ങുകയാണെന്നും അതുപോലെ നിങ്ങള്‍ക്കും പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ അവതാരകനോട് പറഞ്ഞു.
കോടതിയെന്നും കേസെന്നും പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും അതൊന്നും ഇവിടെ ചെലവാകില്ലെന്നും അഭിലാഷ് തുറന്നടിച്ചു. കോണ്‍ഗ്രസുമായി ലയിക്കാന്‍ ആര്‍എസ്എസിനെ പട്ടേല്‍ ക്ഷണിച്ചെന്നും കപൂര്‍ കമ്മീഷനില്‍ ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് എഴുതിവെച്ചിട്ടുണ്ടെന്നും പറഞ്ഞ ഗോപാലകൃഷ്ണനോട് ആര്‍എസ്എസ് ഉപേക്ഷിച്ചു വന്നാല്‍ സ്വീകരിക്കാം എന്നായിരുന്നു പട്ടേല്‍ പറഞ്ഞതെന്ന് അവതാരകന്‍ തിരുത്തുകയും ചെയ്തു.