കൊച്ചി: വീട്ടിലേയ്ക്ക് കയറി വന്ന പൂച്ചക്കുഞ്ഞുങ്ങളെ തല്ലികൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. കോട്ടയം പത്തനാട് സ്വദേശി അജിത് കുമാറാണ് അറസ്റ്റിലായത്. പൂച്ചകളെ ഇഷ്ടമില്ലാത്തതിനാലാണ് വീട്ടിലേക്കെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ കൊന്നതെന്ന് ഇയാള്‍ പറയുന്നു. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു കൊന്ന ശേഷം അവയെ പൊതുസ്ഥലത്ത് കെട്ടി തൂക്കുകയായിരുന്നു.
മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയില്‍ കറുകച്ചാല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയായ ഹബീബ് മുഹമ്മദ് എന്നയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ ഇടപ്പെട്ടതും അറസ്റ്റിലേയ്ക്ക് നയിച്ചതും.
അജയ് കുമാറിന്റെ ഈ ക്രൂരതയെ ഹബീബ് മുഹമ്മദ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഹബീബിനോട് ശത്രുത തോന്നിയ അജയ് കുമാര്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്തോളാന്‍ ഹബീബിനെ വെല്ലുവിളിച്ചു. ശേഷമാണ് വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മൃഗങ്ങളെ ഉപദ്രവിച്ച് കൊല്ലുന്നതിനെതിരെയുള്ള വകുപ്പുകളായ 428, 429 എന്നിവ പ്രകാരവും മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നത് തടയുന്നതിനുള്ള 111ാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post