ആലത്തൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും പ്രശസ്തനാണ് ഫിറോസ് കുന്നംപറമ്പില്‍. ജീവിതം വഴിമുട്ടി എന്ന് കരുതി ജീവിക്കുന്നവര്‍ക്ക് പുതു വെളിച്ചം പകരുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടാകുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന് പുതിയ ഇന്നോവ സമ്മാനിച്ചിരിക്കുകയാണ് സുഹൃത്ത്. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്റഫ് ആണ് ഫിറോസിന് കാര്‍ സമ്മാനിച്ചത്.
ഇന്നോവയുടെ ക്രിസ്റ്റയിലാകും ഇനി ഫിറോസിന്റെ യാത്ര. ഫേസ്ബുക്ക് ലൈവിലൂടെയാണ് സുഹൃത്ത് സമ്മാനം നല്‍കിയത് പങ്കുവെച്ചത്. ലൈവിനിടെ വാഹനത്തിന്റെ താക്കോലും രേഖകളും ഫിറോസിന് കൈമാറി. ”നേരത്തെയുണ്ടായിരുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ്. അതിടക്കിടെ തകരാറിലാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എപ്പോഴും യാത്ര ചെയ്യുന്ന ആളാണ് ഫിറോസ്. അതുകൊണ്ട് നന്മ ചെയ്യുന്ന ഞങ്ങളുടെ മുത്തിന് ഞങ്ങളീ വാഹനം നല്‍കുകയാണ്”- താക്കോല്‍ കൈമാറി കൊണ്ട് സുഹൃത്തുക്കള്‍ പറഞ്ഞു.
”സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തില്‍ ഒരുപാട് സന്തോഷമുണ്ട് ദിവസമാണ്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വാഹനം ഓടുക. അപകടത്തില്‍പ്പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കണം”-ഫിറോസ് പറയുന്നു.
Discussion about this post