കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെയും മകനെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കിഴ്ത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80), മകന് രജിത്ത് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴ്ത്തള്ളിയിലെ വീടും സ്ഥലവും വിറ്റ് തന്നട ബസാറില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും.
സാമ്പത്തിക പ്രതിസന്ധിയും രോഗവുമാവാം ഇരുവരെയും ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെമ്പലിയോട് തന്നട മായാബസാറില്‍ കടമുറിയുടെ മുകളിലുള്ള വാടക മുറിയില്‍ ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എടക്കാട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രജിത്ത് തളിപ്പറമ്പിലെ പെട്രോള്‍ പംമ്പില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഒരു മാസം മുന്‍പാണ് കണ്ണൂരിലെ പെട്രോള്‍ പംമ്പിലേക്ക് മാറിയത്.
Discussion about this post