നെയ്യാറ്റിന്‍കര: താന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ട് ആറുമാസം മാത്രമായിട്ടുള്ളൂവെന്നും മകളുടേയും ഭാര്യയുടേയും ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും ഭര്‍ത്താവ് ചന്ദ്രന്‍. ഭാര്യ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത് തന്റെ അമ്മ കൃഷ്ണമ്മ കാരണമാണെന്നും ചന്ദ്രന്‍ ആരോപിച്ചു.
ഭാര്യയും തന്റെ അമ്മ കൃഷ്ണാമ്മയും തമ്മില്‍ വഴക്ക് സ്ഥിരമായിട്ട് ഉണ്ടാകുമായിരുന്നുവെന്നും ചന്ദ്രന്‍ പറയുന്നു. ഇതിനിടയില്‍ ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദം സംബന്ധിച്ച ആരോപണങ്ങളെ ചന്ദ്രന്‍ തള്ളിക്കളഞ്ഞു. ദുര്‍മന്ത്രവാദം നടത്തിയ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ചന്ദ്രന്‍, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രന്റെ സഹോദരി ഭര്‍ത്താവ് കാശിനാഥനും അമ്മയുടെ സഹോദരി ശാന്തയും പോലീസ് കസ്റ്റഡിയിലാണ്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹം സംസ്‌കരിച്ചു.
Discussion about this post