കോട്ടയം: യാത്ര ചെയ്യുന്നതിനിടെ ബസില്‍ ഛര്‍ദ്ദിച്ച യാത്രക്കാരനെ കൊണ്ട് ബസ് കഴുകിച്ച് ജീവനക്കാരുടെ ക്രൂരത. കഴിഞ്ഞ ദിവസം വൈകീട്ട് കോട്ടയം ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. അസം ഗുവാഹതി നൗഗായ് സ്വദേശി അസദുല്‍ ഇസ്ലാമിനാണ് ദുരനുഭവം ഉണ്ടായത്.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ലോ ഫ്ലോര്‍ എസി ബസിലെ യാത്രക്കാരായിരുന്നു അസദുല്‍ ഇസ്ലാമും സുഹൃത്തുക്കളും. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
അങ്ങനെ ബസ് കോട്ടയം ഡിപ്പോയില്‍ എത്തിയപ്പോള്‍ ബസില്‍ നിന്ന് മറ്റ് യാത്രക്കാരെ ഇറക്കി നിര്‍ത്തി. വെള്ളം എടുത്തുകൊണ്ടുവന്ന് ഇയാള്‍ ബസ് കഴുകി. ബസ് കഴുകാന്‍ കോട്ടയം ഡിപ്പോയില്‍ സൗകര്യവും അതിനായി ശുചീകരണ ജീവനക്കാരും ഉള്ളപ്പോഴാണ് യാത്രക്കാരനെ ബസ് കഴുകാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് ബസ് വൃത്തിയാക്കിയതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ന്യായീകരിച്ചു. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ അബ്ദുല്‍ നാസര്‍ പറയുന്നത്.
Discussion about this post