തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: തിരുവവനന്തപുരത്ത് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്.

ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version