യൂബര്‍ ഓണ്‍ലൈന്‍ സര്‍വീസിനെ മറയാക്കി മയക്കുമരുന്ന് വില്‍പ്പന; അരകിലോ ഹാഷിഷുമായി യുവാവ് അറസ്റ്റില്‍

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനെന്ന പേരില്‍ കലൂരിലെ ഒരു ഹോസ്റ്റല്‍മുറി വാടകയ്‌ക്കെടുത്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്

കൊച്ചി: അരകിലോ ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. യൂബര്‍ ഓണ്‍ലൈന്‍ സര്‍വീസിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നികേഷാണ് പിടിയിലായത്. കൊച്ചി എക്‌സൈസ് സംഘമാണ് ഇയാലെ പിടികൂടിയത്. ഒരു സുഹൃത്തിന്റെ യൂബര്‍ രജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയത്.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനെന്ന പേരില്‍ കലൂരിലെ ഒരു ഹോസ്റ്റല്‍മുറി വാടകയ്‌ക്കെടുത്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഫോര്‍ട്ട് കൊച്ചി കാല്‍വത്തിയിലെ ബോട്ട്‌ജെട്ടിക്ക് സമീപത്തുവെച്ചാണ് നികേഷിനെ പിടികൂടിയത്.

രണ്ടുമാസം മുമ്പ് വാഹന പരിശോധനയ്ക്കിടെ ഓരാള്‍ കൈയിലുണ്ടായിരുന്ന യൂബര്‍ ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഓണ്‍ലൈന്‍ സര്‍വീസിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നവരെ പിടികൂടാന്‍ എക്‌സൈസ് ഇന്റലിജന്‍സ് സംഘം പ്രത്യേകം പരിശോധനകള്‍ ആരംഭിച്ചത്.

Exit mobile version