തൃശ്ശൂര്‍: സത്രീകള്‍ക്ക് വരാന്‍ പറ്റാത്ത ഇടമാണ് തൃശ്ശൂര്‍ പൂരം എന്ന് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രചാരണത്തെ പാടെ തകര്‍ക്കുന്ന കാഴ്ചയാണ് ഇത്തവണ പൂരത്തിന് കണ്ടത്. ഇവിടെ സ്ത്രീകള്‍ സുരക്ഷിതരാണ്.
തൃശ്ശൂര്‍ പൂരത്തിന് ആണ് പെണ് വേര്‍ത്തിരിവ് കാണിക്കുന്നത് തെറ്റാണെന്നാണ് പൂരപ്രേമികളായ സ്ത്രീകള്‍ക്ക് പറയാനുള്ളത്. ചിലര്‍ തുടര്‍ച്ചയായി തൃശ്ശൂര്‍ പൂരം കാണാന്‍ വരുന്നവരാണ്. ഇന്നുവരെ തങ്ങള്‍ക്ക് നേരെ ആരും ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല എന്നാണ് യുവതികള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വേലിക്കെട്ടി ലിംഗ വിവേചനം കാണിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നും യുവതികളില്‍ ഒരാള്‍ വ്യക്തമാക്കി.
എന്നാല്‍ വേലി കെട്ടി സ്ത്രീകളെ മാറ്റി നിര്‍ത്തിയത് നല്ല കാര്യമാണെന്ന് പറഞ്ഞും സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ആണുങ്ങളുടെ ഇടയില്‍ അകലെ നിന്നാണ് കണ്ടിരുന്നതെങ്കില്‍ ഇന്ന് അടുത്തുനിന്നു കണ്ടു എന്നായിരുന്നു പ്രായമായ സ്ത്രീകളുടെ അഭിപ്രായം. മാത്രമല്ല ഇത്തവണ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് അറിഞ്ഞത് പൂരം കാണാന്‍ പ്രചോദനം നല്കി എന്നും യുവതി പറഞ്ഞു.
Discussion about this post