പെരിയ ഇരട്ടക്കൊലപാതകം: 2 പേര്‍ അറസ്റ്റില്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപണം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ 2 സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. അല്‍പ സമയത്തിനകം ഇരുവരേയും കാഞ്ഞങ്ങാട് കോടതിയില്‍ ഹാജറാക്കും.

അറസ്റ്റിലായ ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം നടന്നതിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് മണികണ്ഠനെതിരെ ഉള്ള ആരോപണം. ബാലകൃഷ്ണനും തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്നാണ് ആരോപണം. നേരത്തെ ഹൈക്കോടതി നല്‍കിയ റിപ്പോര്‍ട്ടിലും മണികണ്ഠന്റെ പേര് അന്വേഷണ സംഘം പരാമര്‍ശിച്ചിരുന്നു.

Exit mobile version