പത്തനംത്തിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശത്തിന് രഹസ്യനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല പറഞ്ഞു. എന്നാല്‍ പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ശാപവചസുകളുമായി ശശികല രംഗത്തെത്തിയിരിക്കുകയാണ്. ‘ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ’ എന്ന ഫേസ്ബുക്ക് കുറിപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.
നമ്മള്‍ നടത്തുന്നത് ധര്‍മ്മയുദ്ധം. നമ്മുടെ ആയുധം ശരണമന്ത്രഘോഷം മാത്രം. അക്രമം നമ്മുടെ മാര്‍ഗ്ഗമല്ലെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചു. പമ്പയില്‍, ഇതുവരെ സര്‍വ്വം ഭദ്രം. ഞങ്ങളിവിടെ ഉണ്ടെന്നും ശശികല പറയുന്നു.
അതേസമയം കള്ളത്തരം കാണിച്ച് മലകയറുന്നവരെ തടയുമെന്ന് ഉറച്ച് പോലീസ് പത്തനംതിട്ട, വടശേരിക്കര, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. സംശയം തോന്നുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടും. മലചവിട്ടാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തിനാണ് എത്തുന്നതെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചയയ്ക്കും.
Discussion about this post