കൊച്ചി: ഇനി പ്രതിഷേധക്കാരുടെ തല പൊട്ടാതെ വേണം അടിക്കാന്‍. ലാത്തി ചാര്‍ജില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ തീരുമാനം. പുതിയ രീതിയില്‍ എങ്ങറനെ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടണം എന്ന പരിശീലനമാണ് നിലവില്‍ നടത്തുന്നത്. പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
സമരങ്ങളില്‍ അക്രമം നടത്തുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പോലീസ് ഇനി തല്ലുകയുള്ളൂ. വലിയ ആള്‍ക്കൂട്ടത്തെ നേരിടാനും പോലീസിനെ ആക്രമിക്കുന്നവരെ നേരിടാനുമുള്ള പുതിയ വഴികളാണ് ഇനി സ്വീകരിക്കുക. ഡിജിപി ലോക് നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷന് ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് പോലീസ്കാര്‍ക്ക് പുതിയ പരിശീലനം നല്‍കുന്നത്.
Discussion about this post