വരാപ്പുഴ: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.
പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കസ്റ്റഡി മരണത്തെ തുടര്‍ന്ന് പ്രതികളായ സസ്പെന്‍ഷനിലായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെട്ടത്.