ഇരിട്ടി: കണ്ണൂരില്‍ വാഹന പരിശോധനക്കിടെ 16.5 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍. ഉളിയില്‍ വട്ടോറ ഹൗസിലെ അസീസിയാണ് പിടിയിലായത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് കൂട്ടുപുഴയില്‍ വാഹന പരിശോധന കര്‍ശനമാക്കിയത്.
കൂട്ടുപുഴ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അസീസിയുടെ ദേഹത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16.5 ലക്ഷം പിടിച്ചത്. തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുടെ ആഘോഷം പരിഗണിച്ചുമാണ് പോലീസിന്റെ പരിശോധന. പണം അരയിലും കാലില്‍ കെട്ടിയ ബാന്‍ഡേജിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.