ചേര്‍ത്തല: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികനു ദാരുണാന്ത്യം. കുടിലിങ്കല്‍ കോളനിയില്‍ കുമാരന്റെ മകന് വിദ്യാധരന് (48) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ബസിടിച്ചത്.
ചേര്‍ത്തല ശ്രീനാരായണ കോളേജിന് സമീപം ഇന്ന് വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാധരനെ ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷച്ചിരിക്കുന്നു.
Discussion about this post