തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിഞ്ഞനത്ത് വാഹനാപകടം. വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ആലുവ പളളിക്കര സ്വദേശികളാണ് മരിച്ചത്.
രാമകൃഷ്ണന്(68), ബന്ധു നിഷ(33), മൂന്നരവയസ്സുളള ദേവനന്ദ, രണ്ടുവയസ്സുകാരി നിവേദിക എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post