പത്തനംത്തിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന് സന്നിധാനത്ത് വിലക്ക്. നിലവില്‍ സന്നിധാനത്ത് കാര്യങ്ങള്‍ നോക്കിനടത്തുന്നത് ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കര്‍ദാസാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിനെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ അനുവദിക്കുകയില്ലെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.
ആദ്യമൊന്നും ശബരിമലയില്‍ മാസ പൂജ ഉണ്ടായിരുന്നില്ല. പിന്നീട് അത് തുടങ്ങിയത് ദേവസ്വം ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ്. ദേവസ്വം ബോര്‍ഡാണ് ആചാരങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നത്. രാവിലെ നട തുറക്കുന്നത് മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോര്‍ഡായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പടിത്തല വ്യവസ്ഥ അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post