വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ് താമരശ്ശേരി ചുരം. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താന്‍ പാകത്തില്‍ നിര്‍മിച്ച ഈ പാത പില്‍കാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. ജില്ലയില്‍നിന്നും വയനാട് ജില്ലയിലേക്കും മൈസൂരിലേക്കുമുള്ള ഏകപാതയാണ് ഇത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ കഠിനമായ ഒമ്പത് ഹെയര്‍പിന്‍ വളവുകളാണുള്ളത്. മൈസൂര്‍,കര്‍ണാടക മേഖലകളില്‍ പെട്ടന്ന് എത്തിപ്പെടാന്‍ വേണ്ടി സഞ്ചാരികള്‍ ആശ്രയിക്കുന്ന പാതയാണ് താമരശേരി ചുരം.
Discussion about this post