കൊച്ചി; ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര കപ്പലുകളില്‍ ഒന്നായ ‘സ്പെക്ട്രം ഓഫ് ഡി സീസ് ‘ കൊച്ചിയില്‍ വന്നുപോയി. 71 രാജ്യങ്ങളില്‍ നിന്നായി മലയാളികളടക്കം നാലായിരത്തിലേറെ യാത്രക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 2019 ഏപ്രില്‍ മാസത്തിലാണ് ഉദ്ദേശം എണ്ണായിരം കോടിയിലേറെ രൂപ നിര്‍മ്മാണ ചെലവുവരുന്ന ഈ കപ്പല്‍ നിര്‍മ്മിച്ചത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ ആണ് കപ്പലിന്റെ ഉടമസ്ഥര്‍.
യാത്രയില്‍ ഇന്ത്യയിലെ രണ്ട് തുറമുഖങ്ങളിലാണ് കപ്പല്‍ നങ്കൂരമിട്ടത്. മുംബൈ, കൊച്ചി എന്നിവയായിരുന്നു ഈ യാത്രയിലെ കപ്പലിന്റെ വിശ്രമ കേന്ദ്രങ്ങള്‍. സിംഗപ്പൂരിലേക്കുളള 14 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയിലാണ് കപ്പലിപ്പോള്. ലോകത്തെ ഏറ്റവും ചെലവേറിയ ആഡംബര കപ്പല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കപ്പല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തീരത്ത് ചെലവിട്ടത്. കൊച്ചിയില്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ഗംഭീര സീകരണമാണ് കപ്പലിന് നല്‍കിയത്.
Discussion about this post