പൊയിനാച്ചി: ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പാമ്പ് കയറി വന്നത് യാത്രക്കാരനെ പരിഭ്രാന്തനാക്കി. തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെ കൊളത്തൂര്‍ പെര്‍ളടുക്കത്താണ് സംഭവം നടന്നത്.
കാസര്‍കോട്ടു നിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന് 23 കിലോമീറ്റര്‍ യാത്രചെയ്ത ശേഷമാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്. പാമ്പ് ബൈക്കിന്റെ മുന്‍ഭാഗത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്സിനടിയില്‍ നേരത്തെ കയറിയതാണെന്നാണ് സംശയിക്കുന്നത്.
കൊളത്തൂര്‍ പതിക്കാല്‍ കാളരാത്രി ഭഗവതി ക്ഷേത്രം കമാനത്തിനടുത്ത റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് കുലുങ്ങുകയും പാമ്പ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയുമായിരുന്നു. ബൈക്ക് ഒരു വിധം നിര്‍ത്തി യുവാവ് റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. ഉടനെ എല്ലാവരും ഓടിയെത്തി വിഷപ്പാമ്പിനെ പുറത്തെടുത്ത് തല്ലികൊല്ലുകയായിരുന്നു.
Discussion about this post