സംസ്ഥാനത്ത് രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടിമിന്നലോടുകൂടി ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയിക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോടുകൂടി ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്ക് രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്രകള്‍ ഒഴുവാക്കണമെന്നും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

വാഹനങ്ങള്‍ മരങ്ങള്‍ക്കു കീഴില്‍ നിര്‍ത്തിയിടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version